1938 ഫെബ്രുവരി 20 ലെ ആദ്യ ബസ് യാത്രയുടെ ഓര്‍മ്മയ്ക്കായി തമ്പാനൂര്‍ മുതല്‍ കവടിയാറിലേക്ക് ഈ വരുന്ന ഫെബ്രുവരി 20 ന് കെ.എസ്.ആര്‍.ടി.സിയുടെ വക സൗജന്യ യാത്ര

single-img
13 February 2015

ksrtc‘ആരോഗ്യകരമായ പൊതുഗതാഗതം, പൊതുജനാരോഗ്യത്തിന്’എന്ന മുദ്രാവാക്യത്തോടെ 1938 ഫെബ്രുവരി 20ലെ ആദ്യ യാത്രയുടെ ഓര്‍മ പുതുക്കി തമ്പാനൂരില്‍നിന്നു കവടിയാറിലേക്കു സൗജന്യയാത്രയൊരുക്കി കെഎസ്ആര്‍ടിസി ഈ മാസം 20നു ബസ്ദിനം ആചരിക്കുന്നു. പൊതുഗതാഗത സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഇല്ലാതാകുമെന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.

ജനുവരി അഞ്ചിനു തുടങ്ങിയ ‘സേവ് കെഎസ്ആര്‍ടിസി’ പ്രചാരണത്തിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനത്തെ എല്ലാ ബസ് ഡിപ്പോകളിലും ബസ് ഡേ ആചരണം നടത്തുന്നത്. സേവ് കെഎസ്ആര്‍ടിസി കാമ്പയിന്‍ വഴി കെഎസ്ആര്‍ടിസിക്ക് ആദ്യദിനംതന്നെ 6,76,88,545 രൂപ റിക്കാര്‍ഡ് വരുമാനം നേടാന്‍ കഴിഞ്ഞിരുന്നു, . അതുവരെ ശരാശരി പ്രതിദിന വരുമാനം 5.24 കോടി മാത്രമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രചാരണത്തിന്റെ സ്വാധീനം പ്രതിഫലിച്ചു. ഇപ്പോള്‍ ശരാശരി പ്രതിദിന വരുമാനം 5.82 കോടി രൂപയാണ്.