വരാൻ പോകുന്നത് ഒടിച്ചു മടക്കാനും ചുരുട്ടിക്കൂട്ടാനും പറ്റുന്ന സ്മാര്‍ട്ട്ഫോണുകളുടെ കാലം

single-img
12 February 2015

Wrap-smartphone-around-your-wrist-soonസൗകര്യം പോലെ ഒടിച്ചു മടക്കിയോ ചുരുട്ടിക്കൂട്ടിയോ സ്മാര്‍ട്ട് ഫോണുകളേയും കംപ്യൂട്ടറുകളേയും കൈയ്യിൽ വെയ്ക്കാവുന്ന കാലം വിദൂരമല്ല. ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി  ദക്ഷിണകൊറിയയിലെ ഒരു കൂട്ടം ഗവേഷകര്‍ കഠിനശ്രമത്തിലാണ്. എത്ര വളച്ചാലും ഇലക്ട്രോണിക് ഭാഗങ്ങള്‍ നശിക്കാത്ത രീതിയിലുള്ള പ്രത്യേക തരം ഫിലിം ഉപയോഗിച്ച് ഉപകരണങ്ങള്‍ നിര്‍മ്മിക്കുകയാണു ലക്ഷ്യം.

ജേണല്‍ ഓഫ് അപ്ലൈഡ് ഫിസിക്‌സ് ലെറ്റേഴ്‌സ് എന്ന ശാസ്ത്രമാസികയിലാണ് ഗവേഷണത്തിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

ഗവേഷണം ഏറെ മുന്നോട്ടു പോയതായി ഗവേഷകർ അവകാശപ്പെടുന്നു. ബിസ്മത് ഫെറിറ്റേ എന്ന വസ്തുവാണ് ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഗവേഷകര്‍ ഉപയോഗിക്കുന്നത്. സംഗതി വിജയിച്ചാല്‍ അരയില്‍ ചുറ്റിക്കെട്ടിക്കൊണ്ടു പോകാവുന്ന ഫോണും മടക്കി പോക്കറ്റിലിടാവുന്ന ലാപ്‌ടോപ്പുമൊക്കെ പ്രായോഗികമാകുമെന്നാണു ഗവേഷകരുടെ പ്രതീക്ഷ.