മാറിടം പ്രദര്‍ശിപ്പിച്ചതിന് മാറിടം ഛേദിക്കുമെന്ന് പറഞ്ഞ ഇറാനെ വെല്ലുവിളിച്ച് ഇറാനിയന്‍ നടി പൂര്‍ണ്ണ നഗ്നയായി

single-img
12 February 2015

Golshifteh-Farahani-13-HonarAx.com-Igoiste-magazineമാറിടം ഫോട്ടോ ഷൂട്ടില്‍ പ്രദര്‍ശിപ്പിച്ചതിന് മാറിടം ഛേദിച്ചുകളയുമെന്ന ഭീഷണി നേരിടുന്ന ഇറാനിയന്‍ നടി ഗോള്‍ഷിഫ്‌തെ ഫര്‍ഹാനി വീണ്ടും സ്വന്തം രാജ്യത്തിനെതിരെ വെല്ലുവിളിയുമായി രംഗത്ത്. 2012 ല്‍ നടന്ന വിവാദ ഫോട്ടോ ഷൂട്ടിനു ശേഷം നാടുകടത്തപ്പെട്ട നടി ഫ്രഞ്ച് മാഗസിന്‍ ‘ഇഗോയിസ്‌റ്റേ’ക്കു വേണ്ടി പൂര്‍ണ നഗ്‌നയായി പോസു ചെയ്താണ് ഇറാശന വീണ്ടും വെല്ലുവിളിച്ചിരിക്കുന്നത്.

ഗോള്‍ഷിഫ്‌തെ ഫര്‍ഹാനി ഭര്‍ത്താവിനൊപ്പം പാരിസിലാണ് താമസിക്കുന്നത്. പാരിസ് തനിക്ക് ലൈംഗിക സ്വാതന്ത്ര്യം തന്നുവെന്നാണ് മാഗസിന്‍ കവര്‍ പേജില്‍ പൂര്‍ണ നഗ്‌നയായി പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് ഫര്‍ഹാനി പറഞ്ഞിരിക്കുന്നത്.

ഫ്രാന്‍സ് ഫിലിം അവാര്‍ഡിന്റെ പരസ്യത്തിനു വേണ്ടി 2012ല്‍ നിര്‍മ്മിച്ച വീഡിയോയിലായിരുന്നു ഫര്‍ഹാനി മാറിട പ്രദര്‍ശനം നടത്തിയത്. ഇതില്‍ പ്രകോപിതരായ അധികൃതര്‍ താരത്തിന്റെ മാറിടം ഛേദിച്ച് താലത്തിലാക്കി അവരുടെ പിതാവിന് കാഴ്ചവയ്ക്കുമെന്ന ഭീഷണിയുയര്‍ത്തിയിരുന്നു. സ്വന്തം നാട്ടില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ഫര്‍ഹാനി പാരിസില്‍ അഭയം തേടുകയായിരുന്നു.