വായ്പയെടുത്ത് വാങ്ങിയ സൈക്കിളുമായെത്തി കേരളത്തിനു വേണ്ടി സൈക്ലിങ്ങില്‍ നേടിയ തന്റെ ആദ്യ സ്വര്‍ണ്ണം അഞ്ജിത സമര്‍പ്പിച്ചത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്

single-img
12 February 2015

Angithaട്രാക്ക് വിഭാഗം മൂന്നു കിലോമീറ്റര്‍ പര്‍സ്യൂട്ട് വ്യക്തിഗത മല്‍സരത്തില്‍ നേടിയ തന്റെ ആദ്യ സ്വര്‍ണം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് സമര്‍പ്പിക്കുന്നതായി വനിതാ സൈക്ലിങ് മെഡല്‍ ജേതാവ് ടി.പി. അഞ്ജിത.

ഗെയിംസിന് വായ്പയെടുത്ത് സൈക്കിള്‍ വാങ്ങി എത്തിയ തനിക്ക് റോഡ് ഇനത്തില്‍ മെഡല്‍ നേടിയപ്പോള്‍ കിട്ടിയ സച്ചിന്റെ അഭിനന്ദനമാണ് ഈ വിജയത്തിന് പ്രചോദനമായെന്നും അഞ്ജിത പറഞ്ഞു. കഴിഞ്ഞ ദിവസം രണ്ടു പേര്‍ മാത്രം പങ്കെടുക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടിയപ്പോള്‍ തന്നെ അഞ്ജിതയ്ക്ക് സ്വര്‍ണമോ വെള്ളിയോ ഉറപ്പായിരുന്നു. മണിപ്പൂരിന്റെ ആര്‍.കെ. ആബെ ദേവിയാണ് വെള്ളി നേടിയത്.

മല്‍സ്യബന്ധന തൊഴിലാളിയായകോഴിക്കോട് എടക്കല്‍ തൈക്കൂട്ടംപറമ്പില്‍ സുബിലിതന്റെ മകളാണ് അഞ്ജിത. ബാങ്ക് വായ്പയെടുത്ത ് മകള്‍ക്ക് സൈക്കിള്‍ വാങ്ങി ആ സൈക്കിളില്‍ മെഡഇ നേടിയ അഞ്ജിതയുടെ നേട്ടം ശ്രദ്ധയില്‍പ്പെട്ട സച്ചിന്‍ ദേശീയ ഗെയിംസില്‍ ഏറെ പ്രോല്‍സാഹനം അര്‍ഹിക്കുന്ന നാലു താരങ്ങളെന്നു പേരെടുത്ത് പറഞ്ഞാണ് അഞ്ജിതയെ അഭിനന്ദിച്ചത്.