ദേശീയ ഗെയിംസിന്റെ കാര്യത്തില്‍ ഉപ്പു തിന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ വെള്ളം കുടിക്കട്ടെയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

single-img
12 February 2015

THIRUVANCHOORദേശീയ ഗെയിംസ് നടത്തിപ്പിന്റെ കാര്യത്തില്‍ അഴിമതിയുണ്‌ടെങ്കില്‍ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടയെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗെയിംസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും താന്‍ തയാറാണ്. മാധ്യമങ്ങളാണ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. ദേശീയ ഗെയിംസിന്റെ നടത്തിപ്പില്‍ പ്രധാനമന്ത്രി പോലും സര്‍ക്കാരിനെ അഭിനന്ദിച്ചു. മാധ്യമങ്ങള്‍ എഴുതിയുണ്ടാക്കുന്ന വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.