കയാക്കിങ്ങിലും സ്വര്‍ണം; ഹരിയാനയെ പിന്തള്ളി കേരളം രണ്ടാം സ്ഥാനത്ത്

single-img
12 February 2015

3601169502_gold12022015ദേശീയ ഗെയിംസ് കയാക്കിങ്ങില്‍ കേരളത്തിന് സ്വര്‍ണം. വനിതാ വിഭാഗം 500 മീറ്റര്‍ കയാക്കിങ്ങിലാണ് കേരളത്തിന്റെ സുവര്‍ണ നേട്ടം. അനൂഷ ബിജു, കെ. മിനിമോള്‍, ജസ്റ്റിമോള്‍, ടെസ്ര എന്നിവര്‍ അടങ്ങുന്ന ടീമിനാണ് സ്വര്‍ണം. ഇതോടെ കേരളത്തിന്റെ സ്വര്‍ണനേട്ടം 30 ല്‍ എത്തി. കേരളം ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്.

ഇന്നു രാവിലെ നടന്ന വനിതകളുടെ സൈക്ലിങ്ങ് ടീം പര്‍സ്യൂട്ടില്‍ കേരളത്തിന് സ്വര്‍ണം ലഭിച്ചിരുന്നു. ലിഡിയാമോള്‍ സണ്ണി, വി.ജി.പാര്‍വതി, വി.രജനി, മഹിത മോഹന്‍ എന്നിവരുടെ സഖ്യമാണ് സ്വര്‍ണം നേടിയത്.