കെജരിവാളിന്റെ പ്രവചനം പോലെ ഇതും ഒരു പ്രവചനമായിരുന്നോ?; ഡെല്‍ഹിയില്‍ വോട്ട് ചെയ്തശേഷം പുറത്തിറങ്ങിയ ബേദിയുടെ വിരല്‍പൊക്കല്‍ സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചയാകുന്നു

single-img
12 February 2015

Kiranകോണ്‍ഗ്രസിന് വട്ടപൂജ്യമാകുമെന്ന് ഡല്‍ഹിയില്‍ വോട്ടെണ്ണുന്നതിന് മുമ്പുള്ള കെജരിവാളിന്റെ പ്രവചനത്തെ പിന്‍പറ്റി മറ്റൊരു സംഭവവും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുകയാണ്. ഡെല്‍ഹിയില്‍ വോട്ട് ചെയ്തശേഷം പുറത്തിറങ്ങിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി തന്റെ വോട്ട് ചെയ്ത ഇടതു കൈവിരലും വിജയത്തിന്റെ ചിഹ്നമായി വലതുകൈയിലെ രണ്ടു വിരലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയതാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്കാധാരം.

വിലലുകളുടെ എണ്ണം കൊണ്ട് സ്വന്തം പാര്‍ട്ടിക്ക് ബേദി പ്രവചിച്ചത് മൂന്ന് സീറ്റുകളെന്നാണ് തമാശരൂപേണ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. അതെന്തായാലും ബി.ജെ.പിക്ക് ഡെല്‍ഹിയില്‍ മൂന്ന് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നുവെന്നുള്ളതാണ് സത്യം.