നിലമ്പൂര്‍ രാധാ വധക്കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം

single-img
12 February 2015

radha-story_350_021714105638നിലമ്പൂര്‍ രാധാ വധക്കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം. കേസിലെ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബി.കെ.ബിജു (38), കുന്നശേരി ഷംസുദ്ദീന്‍ (27) എന്നിവരാണ് കുറ്റക്കാര്‍. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

2014 ഫെബ്രുവരി അഞ്ചിനാണ് ചിറക്കല്‍ രാധ നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ടത്. കോണ്‍ഗ്രസ് ഓഫിസിലെ തൂപ്പു ജോലിക്കാരിയായിരുന്നു. കോണ്‍ഗ്രസ് ഭവനിലെ ഓഫിസ് സെക്രട്ടറിയായിരുന്നു ബിജു. ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടും ബിജുവിന്റെ അവിഹിതബന്ധം പുറത്തറിയിക്കുമെന്ന രാധയുടെ ഭീഷണിയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കേസ്.