ജനനസര്‍ട്ടിഫിക്കറ്റിലെ പിഴവ് തിരുത്താനെത്തുന്നവരെ ഉദ്യോഗസ്ഥര്‍ ശത്രുക്കളായി കാണരുതെന്ന് മുഖ്യമന്ത്രി

single-img
12 February 2015

Govt-officeജനന സര്‍ട്ടിഫിക്കറ്റുകളിലെ പിഴവ് മാറ്റാനായി സമീപിക്കുന്നവരെ ശത്രുക്കളായി കാണുന്ന സമീപനം ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനന സര്‍ട്ടിഫിക്കറ്റുകളിലെ പിഴവ് തിരുത്താനുള്ള നടപടി ലളിതമാക്കുമെന്നും വസ്തുതാപരമായ പിശകാണെങ്കില്‍ അത് ഉടന്‍ തിരുത്തി നല്‍കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ജനന സര്‍ട്ടിഫിക്കറ്റിലെ പിഴവ് തിരുത്തലുമായി ബന്ധപ്പെട്ടു വിളിച്ചുചേര്‍ത്ത യോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ട്ടിഫിക്കറ്റ് തിരുത്താനായി എത്തുമ്പോള്‍ ബന്ധപ്പെട്ട തദ്ദേശഭരണ രജിസ്ട്രാര്‍ സമയബന്ധിതമായി പരിശോധന നടത്തി സത്യമെന്നു കാണുന്നപക്ഷം ഉടന്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്‍കണം. ജനനസര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ സംബന്ധിച്ച രേഖകളില്ലെങ്കില്‍ പരാതിക്കാരില്‍നിന്നു വാങ്ങുന്ന സത്യവാങ്മൂലം, സ്‌കൂള്‍ റിക്കാര്‍ഡുകള്‍ എന്നിവ കണക്കിലെടുത്തു നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.