യുവാക്കളുടെ ശക്തിയില്‍ മുന്നേറുന്ന ആംആദ്മിയെ കണ്ട് സി.പി.എമ്മിനും പഠിക്കാനുണ്ടെന്ന് കാരാട്ട്

single-img
11 February 2015

PRAKASH_KARAT
ഡല്‍ഹിയിലെ ആപ്പിന്റെ ചരിത്രജയം സുപ്രധാന സന്ദേശമാണ് നല്‍കുന്നതെന്നും മിക്കവാറും കാര്യങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കുമെന്നും സിപിഐ(എം) ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട്. യുവാക്കളാണ് ആപ്പിന്റെ ശക്തി. ഇതില്‍ നിന്ന് സിപിഐഎമ്മിനും പഠിക്കാനുണ്ടെന്നും ആപ്പിന്റെ പ്രവര്‍ത്തനം നിലവിലുള്ള രീതികളില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്നും കാരാട്ട് പറഞ്ഞു.

ഈ സന്ദേശം ഉള്‍ക്കൊണ്ട് സിപിഐ(എം) മുദ്രാവാക്യങ്ങളും രീതിയും മാറ്റും. ഡല്‍ഹിയില്‍ കണ്ടത് ബിജെപി സര്‍ക്കാരിനെതിരെയും മോഡിക്കെതിരെയും ഉയര്‍ന്ന ജനവികാരമാണെന്നും കാരാട്ട് പറഞ്ഞു.

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ സിപിഐ(എം) അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ ആപ്പിന് പിന്തുണ നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആപ്പിനേയും അരവിന്ദ് കെജ്‌രിവാളിനേയും സിപിഐ(എം) അഭിനന്ദിക്കുകയും ചെയ്തിരുന്നു.