ഗുജറാത്തിലെ രാജ്ഘട്ടില്‍ മോദി ക്ഷേത്രം; മോദി വിഗ്രഹത്തിന്റെ ചെലവ് 1.65 ലക്ഷം രൂപ

single-img
11 February 2015

Modi Bhagvanഗുജറാത്തിലെ രാജ്ഘട്ടില്‍ ബി.ജെ.പി അനുയായികള്‍ മോദി പ്രതിഷ്ഠയുള്ള ക്ഷേത്രം നിര്‍മിക്കുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ക്ഷേത്രം നിര്‍മിക്കാന്‍ ആലോചന തുടങ്ങിയതാണെങ്കിലും പധാനമന്ത്രി പദത്തിലെത്തിയതോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.

ഗുജറാത്തില്‍ വിദഗ്ദരായ ശില്‍പ്പികളുടെ അപര്യാപ്തത മൂലം ഒഡീഷയില്‍ നിന്നുമാണ് ശില്പികളെ വരുത്തി മോദി വിഗ്രഹം നിര്‍മിച്ചത്. വിഗ്രഹത്തിന് മാത്രമായി 1.65 ലക്ഷം രൂപയാണ് ക്ഷേത്ര നിര്‍മാണ സമിതി ചിലവാക്കിയത്. രമേഷ് ഉദ്ധാദ് എന്ന മോദി ഭക്തനാണ് ക്ഷേത്രത്തിന്റെ നിര്‍മാണ ചിലവുകള്‍ വഹിച്ചത്.

മോദി അഭിനവ സര്‍ദാര്‍ വല്ലഭായി പട്ടേലാണെന്നും അദ്ദേഹത്തെ രാജ്യം ഉറ്റു നോക്കുന്നതിനാലാണ് ക്ഷേത്രം നിര്‍മിച്ചതെന്നും രമേഷ് ഉദ്ധാദ് പറഞ്ഞു. ക്ഷേത്രത്തില്‍ എല്ലാ ദിവസം രാവിലെയും വൈകുന്നേരവുമുള്ള പൂജയില്‍ പങ്കെടുക്കാന്‍ തങ്ങളുടെ ഗ്രാമത്തില്‍ നിന്നു മാത്രമല്ല അടുത്ത ഗ്രാമങ്ങളില്‍ നിന്ന് വരെ ആളുകള്‍ മോദി ഭഗവാനെ ദര്‍ശിക്കാന്‍ എത്താറുണ്ടെന്നും ഉദ്ധാദ് വെളിപ്പെടുത്തി.