പ്രണയദിനത്തോടനുബന്ധിച്ച് പ്രണയം പ്രകടിപ്പിക്കുന്നവരെ വിവാഹം കഴിപ്പിക്കുമെന്ന് ഹിന്ദു മഹാസേനയ്ക്ക് മറുപടിയുമായി തങ്ങള്‍ പ്രണയിക്കുന്ന സിനിമ താരങ്ങള്‍ക്ക് പ്രണയ ലേഖനങ്ങളുമായി ആരാധകര്‍

single-img
11 February 2015

Lead-Image-05081

ഹിന്ദുമഹാസേനയ്‌ക്കെതിരെ പ്രതിഷേധം അലയടിക്കുകയാണ്. പ്രണയദിനത്തോടനുബന്ധിച്ച് പ്രണയം പ്രകടിപ്പിക്കുന്നവരെ വിവാഹം കഴിപ്പിക്കുമെന്ന പ്രസ്താവനയ്‌ക്കെതിരെ !പ്രതിഷേധക്കാര്‍ പുതുമയുള്ള പ്രതിഷേധവുമായാണ് രംഗത്തെതിയിരിക്കുന്നത്. ഹിന്ദി സിനിമാ താരങ്ങളോട് പ്രണയം വെളിപ്പെടുത്തി ശേഷം തങ്ങളുടെ വിവാഹം ഹിന്ദുമഹാ സഭ നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ആളിപ്പടരുകയാണ്.

ഫേസ്ബുക്കില്‍ അക്ഷയ് കുമാറിന് ഒരു പ്രണയ ലേഖനം എഴുതിയ ശേഷം ‘എനിക്ക് അക്ഷയ് കുമാറിനോട് കടുത്ത പ്രണയമാണ്, ഞങ്ങളുടെ വിവാഹം നടത്തിത്തരാന്‍ ഹിന്ദു മഹാസഭയ്ക്ക് കഴിയുമൊ?’എന്ന ചോദ്യവുമായെത്തിയ കല്‍ക്കത്താ സ്വദേശിനിയായ സുരഞ്ജന റോയ് ഭട്ടാചാര്യയാണ് ഈ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്.

ജോര്‍ജ് ക്ലൂണിയുടെ ഇന്ത്യന്‍ ഭാര്യയായി ജീവിക്കണമെന്ന തന്റെ ആഗ്രഹം ഹിന്ദുമഹാസഭ ഇടപെട്ട് സാക്ഷാത്കരിച്ച് നല്‍കണമെന്ന ആവശ്യവുമായി എഴുത്തുകാരിയായ സഞ്ചിത ഗുഹയും രംഗശത്തത്തിയിട്ടുണ്ട്. ഈ ആഴ്ചയില്‍ പ്രണയം പ്രകടിപ്പിച്ച് പോസ്റ്റിടുന്നവരെയും ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ പ്രണയ സന്ദേശം കുറിക്കുന്നവരെയും പിടിച്ചുകെട്ടിക്കുമെന്നാണ് ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷനായ ചന്ദ്രപ്രകാശ് കൗശിക് പറഞ്ഞതാണ് പ്രതിഷേധത്തിന് കാരണം.

ഹിന്ദുമഹാസഭ എര്‍പ്പാടാക്കിയ എട്ട് ടീമുകള്‍ ഫെബ്രുവരി എട്ട് മുതല്‍ സോഷ്യല്‍ മീഡിയകള്‍ നിരീക്ഷിക്കുകയാണെന്നാണ് പറയുന്നത്. ഫെബ്രവരി 14ന് കൈയില്‍ പനിനീര്‍ പൂവ് കൊണ്ടുനടക്കുകയോ മാളുകളിലോ പാര്‍ക്കുകളിലോ ഒന്നിച്ചിരുന്ന് ആലിംഗനം ചെയ്യുകയോ ചെയ്താല്‍ ശിക്ഷ ലഭിക്കുമെന്നും ഹിന്ദു മഹാസഭാ അധ്യക്ഷന്‍ പ്രസ്താവിച്ചിരുന്നു.