ഇ-ബാങ്കിങ് ഉപയോക്താക്കളുടെ പാസ് വേഡുകൾ ക്രിഡെക്സ് വൈറസുകൾ ചോര്‍ത്തിയേക്കും

single-img
11 February 2015

virus-detectedഇ-ബാങ്കിങ്ങിന്റെയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെയും ലോഗ് ഇന്‍, പാസ് വേഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന തരത്തിലുള്ള കമ്പ്യൂട്ടര്‍ വൈറസുകള്‍ പ്രചരിക്കുന്നതായി മുന്നറിയിപ്പ്. സൈബര്‍ സുരക്ഷിതത്വ മേല്‍നോട്ട സമിതിയായ കംപ്യൂട്ടര്‍ എമര്‍ജന്‍സ് റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ (സെര്‍ട്ട്-ഇന്‍) ആണ് ഈ വിവരം അറിയിച്ചത്. ഇ-ബാങ്കിങ് നടത്തുന്ന ഉപയോക്താവിനെ വ്യാജ ബാങ്കിങ് സൈറ്റുകളിലേക്ക് നയിച്ച് വിവരങ്ങള്‍ ചോര്‍ത്തുകയാണ് ഈ വൈറസുകൾ ചെയ്യുന്നത്.

Geodo’, ‘Dapato’, ‘W32/Kryptik.BVB’, ‘Worm.Win32.Cridex’, ‘PWS:Win32/Zbot’ , ‘Trojan.Gen.2’   തുടങ്ങിയ പേരുകളില്‍ ആണ് വൈറസുകള്‍ പ്രചരിക്കുന്നത്. ക്രിഡെക്സ് എന്ന് വിളിക്കുന്ന ട്രോജന്‍ വൈറസുകൾ പെന്‍ ഡ്രൈവ് വഴി കംപ്യൂട്ടറുകളില്‍ കടന്ന് ഇവ ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു.

കംപ്യൂട്ടറില്‍ ‘ഫയര്‍വാള്‍ ഏര്‍പ്പെടുത്തുക, വിശ്വാസ്യമല്ലാത്ത വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാതിരിക്കുക,   ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, സംശയാസ്പദമെന്നു തോന്നുന്ന മെയിലുകളിലെ അറ്റാച്ച്മെന്റുകള്‍ തുറക്കാതിരിക്കുക, ആന്റിവൈറസുകള്‍ അപ്ഡേറ്റ് ചെയ്യുക,  പൈറേറ്റഡ് സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ്  ചെയ്യാതിരിക്കുക എന്നിവയാണ് ഇത്തരം വൈറസുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാർഗം.