രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന നാദാപുരം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സന്ദര്‍ശിച്ചു

single-img
9 February 2015

oomman$ chennithalaഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിജിന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സന്ദര്‍ശിച്ചു. മേഖലയില്‍ സംഘര്‍ഷമുണ്ടായതില്‍ പോലീസിനു വീഴ്ച സംഭവിച്ചോ എന്ന കാര്യം പരിശോധിക്കുമെന്നും എന്നാല്‍ പ്രഥമ പരിഗണന സമാധാനം പുനസ്ഥാപിക്കുക എന്നതാണന്നും സന്ദര്‍ശനശേഷം മുഖ്യമന്ത്രി അറിയിച്ചു.

നാദാപുരത്തുണ്ടായ നഷ്ടം കണക്കാക്കി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചായത്ത് മന്ത്രി എം.കെ മുനീറിനോട് ആവശ്യപ്പെടുകയും ചെയ്തു.