ദേശദ്രോഹത്തിന് ഗാന്ധിജിയെ കൊന്ന ഞങ്ങള്‍ കെജരിവാളിനെയും കൊല്ലാന്‍ മടിക്കില്ലെന്ന് ഹിന്ദുമഹാസഭ നേതാവ് സ്വാമി ഓംജി

single-img
9 February 2015

Ohmji

ദേശദ്രോഹത്തിന് ഗാന്ധിജിയെ കൊന്ന ഞങ്ങള്‍ കെജരിവാളിനെയും കൊല്ലാന്‍ മടിക്കില്ലെന്ന് ഹിന്ദുമഹാസഭ നേതാവ് സ്വാമി ഓംജി. ഡല്‍ഹി തിരഞ്ഞെടുപ്പ് സമയത്ത് മാധ്യമ പ്രവര്‍ത്തകരോടായാണ് സ്വാമി ഓംജി ഈ പ്രകോപനകരമായ കാര്യങ്ങള്‍ പ്രസ്താവിച്ചത്.

‘ദേശദ്രോഹിയായ ഗാന്ധിജിയെ ഞങ്ങള്‍ വെടിവെച്ചുകൊന്നു. ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ കെജ്രിവാളിനേയും കൊലപ്പെടുത്തും. നൂപുര്‍ ശര്‍മ്മയെ ജയിപ്പിക്കാനും കിരണ്‍ ബേദിയെ മുഖ്യമന്ത്രിയാക്കാനും മോഡിജീയുടെ അഭിമാനം സംരക്ഷിക്കാനും ആണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

മോഡിജീ മുന്‍പ് സഹായാഭ്യര്‍ത്ഥനയുമായി എന്നെ വിളിച്ചിരുന്നു. അതിന്റെ രേഖകള്‍ ബി.ജെ.പിയുടെ ഓഫീസില്‍ ഉണ്ട്. ദേശദ്രോഹിയായ കെജ്രിവാളിനെയും കോണ്‍ഗ്രസ്സിനെയും തോല്‍പ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’: ഓംജി പറഞ്ഞു.

ഓംജിയുടെ പ്രസ്താവനകളെ കുറിച്ച് ബി.ജെ.പി നേതൃത്വം ഇതുവരയ്ക്കും പ്രതികരിച്ചിട്ടില്ല.