വിദേശ കള്ളപ്പണ നിക്ഷേപകരുടെ കൂടുതല്‍ പേരുകള്‍ പുറത്ത്; സ്വിസ് ബാങ്കില്‍ അംബാനി സഹോദരന്‍മാര്‍ക്ക് 164 കോടിവീതം കള്ളപ്പണ നിക്ഷേപം

single-img
9 February 2015

AMBANI_1414985fസ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള 100 പേരുടെ പേരുകളുള്‍പ്പെള്‍ടെ വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള കൂടുതല്‍ പേരുകള്‍ പുറത്ത്. അംബാനി സഹോദരന്‍മാര്‍ക്ക് എച്ച്എസ്ബിസി ബാങ്കില്‍ കള്ളപ്പണമുണ്‌ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 164 കോടി വീതം നിക്ഷേപമുള്ളതായാണു വിവരം.

മലയാളിയായ ആനി മെല്‍വര്‍ഡിന് ഒരു ലക്ഷം ഡോളര്‍ നിക്ഷേപമുണ്‌ടെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ഫ്രഞ്ച് അധികൃതര്‍ നല്‍കിയ പട്ടികയിലുള്ളതിന്റെ ഇരട്ടി പേരുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതിനിടെ ജനീവയിലെ എച്ച്എസ്ബിസി. ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യാക്കാരില്‍ അറുപത് വ്യക്തികളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ടേക്കും.

മുകേഷ് അംബാനി (164.92 കോടി), അനില്‍ അംബാനി (164.92 കോടി), നരേഷ് കുമാര്‍ ഗോയല്‍ (116 കോടി), ബര്‍മന്‍ കുടുംബം (77.5 കോടി), അനുരാഗ ഡാല്‍മിയ (59.5 കോടി), മനു ഛബ്രിയ (874 കോടി), മഹേഷ് തരാണി (251.7 കോടി), മുന്‍ കോണ്‍ഗ്രസ് എംപി അനു ഠണ്ടന്‍ (35.8 കോടി), എമ്മാര്‍ എം.ജി.എഫ് ഉടമ ശരവണ്‍ ഗുപ്ത (209.56 കോടി) മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ എസ്.എം നന്ദ (14.2 കോടി) ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിത താക്കറെ (64 ലക്ഷം) തുടങ്ങിയവരാണ് പട്ടികയില്‍ പേരുള്ള പ്രമുഖര്‍.