വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാസ്റ്റർ പിടിയിൽ

single-img
8 February 2015

pastorsanalപീച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാസ്റ്ററെ അറസ്റ്റു ചെയ്തു. പീച്ചി പായ്ക്കണ്ടം സാല്‍വേഷന്‍ ആര്‍മിയിലെ പാസ്റ്റര്‍ കോട്ടയം കറുകച്ചാല്‍ കുറ്റിക്കല്‍ വീട്ടില്‍ സനല്‍ കെ. ജയിംസാണ് പോലീസ് പിടിയിലായത്.

വിദ്യാര്‍ഥിനികളെ പ്രലോഭിപ്പിച്ചും ബലം പ്രയോഗിച്ചും ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. വീടുകളില്‍ സന്ദര്‍ശനം നടത്തി കുടുംബാംഗങ്ങളോടെ വിശ്വാസം ആര്‍ജിച്ചശേഷം കുട്ടികളെ ദാരിദ്ര്യം മുതലെടുത്തും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.