ആം ആദ്മിക്ക് ഡെല്‍ഹി ഇമാം ബുഖാരിയുടെ പിന്തുണ; തന്റെ മകന്റെ സ്ഥാനാരോഹണ ചടങ്ങിന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കാതെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ച ഇമാമിന്റെ പിന്തുണ വേണ്ടെന്ന് ആം ആദ്മി

single-img
7 February 2015

shahi-imam_350_040214060746_040414035346_112114121747ഡല്‍ഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്ദ് അഹമ്മദ് ബുഖാരി ശനിയാഴ്ച നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന് വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ വിശ്വാസികളോട് ആഹ്വാനംചെയ്തു. എന്നാല്‍ തന്റെ മകന്റെ സ്ഥാനാരോഹണച്ചടങ്ങിന് ഇന്ത്യയുടെ പ്രധാനമന്ത്രിയെ ക്ഷണിക്കാതിരിക്കുകയും പാക് പ്രധാനമന്ത്രിയെ ക്ഷണിക്കുകയുംചെയ്ത ഷാഹി ഇമാമിന്റെ പിന്തുണ ആം ആദ്മി തള്ളിക്കളഞ്ഞു.

ഡല്‍ഹിയില്‍ മതേതരമായ സര്‍ക്കാറിനുവേണ്ടി എ.എ.പി.ക്ക് വോട്ടുചെയ്യണമെന്നായിരുന്നു ഷാഹി ഇമാമിന്റെ ആഹ്വാനം. എന്നാല്‍ പത്രസമ്മേളനത്തില്‍ ഇമാമിന്റെ പിന്തുണവേണ്ടെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ബഹുമാനിക്കാന്‍ ഇമാം പഠിക്കണമെന്നും എ.എ.പി. നേതാവ് അശുതോഷ് പറഞ്ഞു.

അവജ്ഞയുളവാക്കുന്നതും വര്‍ഗീയവുമാണ് ബുഖാരിയുടെ രാഷ്ട്രീയമെന്നും ജാതിരാഷ്ട്രീയം അവസാനിപ്പിക്കാനാണ് എ.എ.പി. ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇമാം എന്തിനുവേണ്ടിയാണോ നിലകൊള്ളുന്നത് അതിനെ ഇല്ലാതാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അശുതോഷ് അറിയിച്ചു.