മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുനയ ശ്രമവുമായി വീട്ടിലെത്തിയെങ്കിലും മോഹന്‍ലാല്‍ പണം വാങ്ങാന്‍ കൂട്ടാക്കിയില്ല

single-img
7 February 2015

hqdefaultമോഹന്‍ലാലുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലാലിസം പ്രശ്‌നത്തില്‍ അനുനയ ശ്രമവുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തി. മോഹന്‍ലാലിന്റെ കൊച്ചി തേവരയിലുള്ള വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ബെന്നിബഹനാന്‍ എംഎല്‍എയും പങ്കെടുത്തു.

രാവിലെ 7 മണിക്കാണ് കൂടിക്കാഴ്ച തുടങ്ങിയത്. 20 മിനിറ്റ് കൂടിക്കാഴ്ച നീണ്ടു നിന്നു. മോഹന്‍ലാല്‍ മടക്കി നല്‍കിയ പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൂടിക്കാഴ്ചയില്‍ സംസാരിച്ചുവെന്നും എന്നാല്‍ മടക്കിക്കൊടുത്ത പണം തിരികെ വാങ്ങാന്‍ മോഹന്‍ലാല്‍ കൂട്ടാക്കിയില്ലെന്നുമാണ് വിവരം.

ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച ലാലിസത്തിനെതിരെ വ്യാപക വിമര്‍ശം ഉയര്‍ന്നതോടെ പ്രതിഫലമായി വാങ്ങിയ 1.63 കോടി രൂപ മോഹന്‍ലാല്‍ സര്‍ക്കാറിന് തിരികെ നല്‍കിയിരുന്നു.