ഫേസ്ബുക്കിലൂടെ തനിക്കെതിരെ മോശം പരമാര്‍ശങ്ങള്‍ നടത്തിയ ആഷിക് അബുവിനും റിമ കല്ലിങ്കലിനുമെതിരെ മാധ്യമപ്രവര്‍ത്തകന്‍ ആര്‍. ജയചന്ദ്രന്‍ കോടതിയെ സമീപിക്കും

single-img
7 February 2015

Aashiq-Abu-to-marry-Rima-Kallingal5323പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ആര്‍. ജയചന്ദ്രന്‍ സംവിധായകന്‍ ആഷിക് അബുവിനും ഭാര്യയും നടിയുമായ റിമാ കല്ലിങ്കലിനുമെതിരെ കോടതിയെയും സൈബര്‍ സെല്ലിനെയും സമീപിക്കും. മയക്കുമരുന്ന് കേസിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ഇരുവരും ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റുകളിലെ ജയചന്ദ്രനെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതായാണ് തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്.

ജയചന്ദ്രനെതിരെയുള്ള ആഷിക് അബുവിന്റെ വിവാദ പോസ്റ്റിനെ പിന്തുണച്ച് ഭാര്യ റിമാ കല്ലിങ്കല്‍ കമന്റിടുകയും തുടര്‍ന്ന് മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അതിനുശേഷം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിച്ചപ്പോഴും ഈ നിലപാട് ആവര്‍ത്തിക്കുകയാരുന്നുവെന്ന് കാട്ടിയാണ് ജയചന്ദ്രന്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്.

അടുത്ത ദിവസം തന്നെ ഐടി ആക്റ്റ് പ്രകാരം തിരുവനന്തപുരം പട്ടത്തെ സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കുമെന്നാണ് അറിയുന്നത്. മംഗളം ദിനപത്രത്തില്‍ കഴിഞ്ഞ ദിവസം ജയചന്ദ്രന്‍ ആഷിക് അബു, റിമ കല്ലിങ്കല്‍, ഫഹദ് ഫാസില്‍ എന്നിവരെ കൊച്ചിയിലെ കൊക്കൈയ്ന്‍ കേസുമായി ബന്ധപ്പെട്ടു തെളിവു ശേഖരിക്കാന്‍ പോലീസ് വിളിക്കുമെന്ന് വെളിപ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

ഇതിനെ തുടര്‍ന്ന് ആഷിക് അബു തന്റെ ഫേസ്ബുക്കില്‍ ജയചന്ദ്രനെതിരെ തങ്ങള്‍ മൂന്നുപേരും മാനനഷ്ടക്കേസു കൊടുക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് പോസ്റ്റിടുകയായിരുന്നു.