കൊല്ലത്തു നിന്നും പുനലൂരിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറില്ലായെ യാത്രക്കാരുമായി ഓടിയത് രണ്ട് കിലോമീറ്റര്‍

single-img
6 February 2015

image-of-ksrtc-busകെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ കയറാതെ യാത്രക്കാരുമായി സഞ്ചരിച്ചത് രണ്ട് കിലോമീറ്റര്‍. കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇന്നലെ രാത്രി 10.15 ഓടെ ആര്‍എസ്‌സി 426 ഗുരുവായൂര്‍ -പുനലൂര്‍ ലിമിറ്റഡ് സ്‌റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് കണ്ടക്ടര്‍ ഇല്ലാതെ ചിന്നക്കട വരെ പോയത്.

ചിന്നക്കടയെത്തി യാത്രക്കാരെ കയറ്റിയപ്പോളാണ് കണ്ടക്ടര്‍ കയറിയില്ലെന്ന് ഡ്രൈവര്‍ അറിയുന്നത്. തുടര്‍ന്ന് ബസ് തിരികെ സ്റ്റാന്‍ഡിലെത്തി കണ്ടക്ടറുമായി യാത്ര തുടരുകയായിരുന്നു.