കൂട്ട ബലാല്‍സംഗത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, പ്രതികളെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ കാമ്പെയിന്‍

single-img
6 February 2015

rapistcampaignഹൈദരാബാദില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന്റെ ചെയ്യുന്നതിന്‍രെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ രണ്ട് ഭാഗങ്ങളാക്കിയാണ് വാട്‌സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവിട്ടത്. യുവതിയെ ബലാല്‍സംഗം ചെയ്ത പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വീഡിയോയിലെ പ്രതികളെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് സ്ത്രീ പീഡനങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന മലയാളിയായ സുനിതാ കൃഷ്ണന്റെ നേതൃത്വതിലുള്ള പ്രജ്വല സന്നദ്ധ സംഘടന വീഡിയോ പുറത്തുവിട്ടത്

ആറു മാസം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇത്. പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതികളെ കണ്ടത്തുന്നതിനുള്ള സോഷ്യല്‍ മീഡിയാ കാമ്പെയിനിന്റെ ഭാഗമായി വീഡിയോ പുറത്തുവിട്ടതെന്ന് സുനിതാ കൃഷ്ണന്‍ അറിയിച്ചു.

പ്രതികളെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ [email protected] എന്ന ഇ മെയില വിലാസത്തില്‍ അറിയിക്കണമെന്ന് സുനിത അറിയിച്ചു. നേരത്തെ ഇവരുടെ കാറിനു നേരെ അക്രമി സംഘം കല്ലേറ് നടത്തിയിരുന്നു.