ഡല്‍ഹിയില്‍ എഎപിക്ക് പിന്തുണയുമായി മമത ബാനര്‍ജി

single-img
6 February 2015

mamthaഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിക്ക് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. ഡല്‍ഹിയുടെ വികസനത്തിന് എഎപിക്കു വോട്ടു ചെയ്യണമെന്നാണു മമത ആവശ്യപ്പെട്ടത്. വോട്ടെടുപ്പിനു രണ്ടു ദിനം മാത്രം അവശേഷിക്കേ മമതയുടെ ആഹ്വാനം ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ഡല്‍ഹിയില്‍ എഎപിക്കു പരസ്യപിന്തുണയുമായി എത്തിയ ആദ്യ പ്രമുഖ രാഷ്ട്രീയ നേതാവാണു മമത. തൃണമൂലും ബിജെപിയും തമ്മില്‍ നിലനില്‍ക്കുന്ന കടുത്ത അസ്വാരസ്യങ്ങളാണു മമതയുടെ നിലപാടിനു പിന്നിലെന്നാണു സൂചന.