ദുല്‍ഖറിന്റെ കുതിപ്പിനു മുന്നില്‍ മോഹന്‍ലാലും വീണു

single-img
6 February 2015

Dulkar Mohanഫെയ്‌സ്ബുക്ക് പേജിലെ ലൈക്കുകളില്‍ പിതാവായ മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലിനെ പിന്നിലാക്കി യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ഒന്നാമതെത്തി. മുപ്പത് ലക്ഷത്തിലേറെ ലൈക്കുകളാണ് മോഹന്‍ലാലിനും ദുല്‍ഖറിനും ഇപ്പോഴുള്ളത്.

72 ലക്ഷത്തിലേറെ ലൈക്കുകളുള്ള നസ്രിയ നസീം ആണ് ഏറ്റവും കൂടുതല്‍ ഫെയ്‌സ്ബുക്ക് ആരാധകരുള്ള മലയാള താരം. 44 ലക്ഷം ലൈക്‌സുമായി അമല പോളും പുറകിലുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് 27 ലക്ഷം ലൈക്കുകളാണുള്ളത്.