ദേശിയഗയിംസ് അഴിമതി സംബന്ധിച്ച് സി.ബി.ഐക്ക് 50 പേജുള്ള തെളിവുകളടക്കം പരാതി നല്‍കിയത് ബാലകൃഷ്ണപിള്ള

single-img
6 February 2015

06-balakrishna-pillaiദേശീയ ഗെയിംസിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്പതു പേജുള്ള തെളിവുകളടങ്ങിയ പരാതി സിബിഐയ്ക്ക് പരാതി നല്‍കിയത് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. സിബിഐയുടെ ചെന്നൈ യൂണിറ്റിനാണ് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ചെന്നൈ യൂണിറ്റിന്റെ നിര്‍ദ്ദേശ പ്രകാരം കൊച്ചി യൂണിറ്റാണ് ദേശീയ ഗെയിംസ് സംബന്ധിച്ച് പ്രഥമിക അന്വേഷണം നടത്തിയത്.

പ്രാഥമിക അന്വേഷണത്തില്‍ വന്‍ ക്രമക്കേടുകള്‍ കണെ്ടത്തിയിട്ടുണെ്ടന്ന കണ്ടെത്തലാണ് സി.ബി.ഐ നടത്തിയിട്ടുള്ളതെന്നാണ് അറിയുന്നത്. വരും ദിവസങ്ങളിലും വിശദമായ തെളിവെടുപ്പും അന്വേഷണവും ഉണ്ടാകുമെന്നും സി.ബി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ക്രമക്കേടുകള്‍ കണെ്ടത്തിയ സാഹചര്യത്തില്‍ ദേശീയ ഗെയിംസ് കഴിയുന്നതോടെ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് വിവരം.

വിശദമായ റിപ്പോര്‍ട്ട് കൊച്ചി യൂണിറ്റ് വരും ദിവസങ്ങളിലെ അന്വേഷണം കൂടി കഴിയുമ്പോള്‍ ചെന്നൈ യൂണിറ്റിന് കൈമാറും. ഇതു സിബിഐ ഡയറക്ടര്‍ പരിശോധിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയും ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും സിബിഐ അന്വേഷണം പ്രഖ്യാപിക്കുക.

സിബിഐയ്ക്ക് കേരള കോണ്‍ഗ്രസ്-ബി നല്‍കിയ അമ്പതു പേജുള്ള പരാതിയില്‍ ഗെയിംസിന്റെ സ്‌റ്റേഡിയം നിര്‍മ്മാണം, വിവിധ കരാറുകള്‍, ഉദ്ഘാടനത്തിനും സമാപനത്തിനുമായി ചിലവഴിക്കുന്ന കോടികളുടെ കണക്കുകള്‍, സ്‌റ്റേഡിയങ്ങളുടെ നിലവാരമില്ലായ്മ, ലാലിസത്തിനായി മുടക്കിയ തുകയുടെ കണക്കുകള്‍ തുടങ്ങി എല്ലാകാര്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.