ബിജു രമേശിന്‍െറ ആരോപണങ്ങള്‍ തള്ളി ചൈനാ സുനില്‍

single-img
5 February 2015

bijuബാര്‍ കോഴ കേസില്‍ ഒരു ബാറുമടകൂടി വിജിലന്‍സിന് മൊഴിനല്‍കാനെത്തി. തിരുവനന്തപുരത്തെ ബാറുടമ ചൈനാ സുനില്‍ എന്നറിയപ്പെടുന്ന സുനില്‍കുമാറാണ് വിജിലന്‍സ് എസ്.പി. ആര്‍.സുകേശനുമുന്നില്‍ ബുധനാഴ്ച മൊഴി നല്‍കാനെത്തിയത്. ബിജുരമേശ് പുറത്തുവിട്ട ശബ്‌ദരേഖയുടെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ച സുനിൽ മാണിക്ക് കോഴ നൽകിയിട്ടില്ലെന്ന് തീർത്തുപറഞ്ഞു.

 

കേസ് നടത്തിപ്പിനായി ബാറുടമകളില്‍ നിന്ന് പിരിവുനടത്തിയത് സത്യമാണ്. എന്നാല്‍ അത് കോഴ നല്‍കാനായിരുന്നില്ല. ബിജു രമേശ് പറയുന്നതുപോലെ കൊച്ചിയില്‍ അസോസിയേഷന്‍ യോഗം ചേര്‍ന്നതായി ഓര്‍ക്കുന്നില്ല. അടച്ച ബാറുകള്‍ ഒരിക്കലും തുറക്കാതിരിക്കാന്‍ താന്‍ അഞ്ചുകോടി നല്‍കിയെന്ന് ബാറുടമ അനിമോന്‍ പറയുന്നതായുള്ള സംഭാഷണം ശരിയല്ല. ശബ്ദരേഖയുടെ ആധികാരികത സാങ്കേതിക പരിശോധനയിലൂടെ വ്യക്തമാകുമെന്നും സുനില്‍ പറഞ്ഞു