ദേശിയ റിക്കോര്‍ഡോടെ സാജന്റെ നാലാം സ്വര്‍ണ്ണം; കേരളത്തിന് ഒന്‍പത് സ്വര്‍ണം

single-img
5 February 2015

Sajanപുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്‌ട്രോക്കിലാണ് ദേശീയ റെക്കോഡ് സൃഷ്ടിച്ച് സാജന്‍ കേരളത്തിന്  സ്വര്‍ണം സമ്മാനിച്ചു. ഗെയിംസിലെ സാജന്റെ നാലാം സ്വര്‍ണമാണിത്. 2:0069 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സാജന്‍ നാലാം സ്വര്‍ണം നേടിയത്.

2009ല്‍ രോഹന്‍ പോഞ്ച ടോക്യോയില്‍ കുറിച്ച 2:0070 സെക്കന്‍ഡിന്റെ റെക്കോഡാണ് സാജന് മുന്നില്‍ വഴിമാറിയത്. 1997ല്‍ കേരളത്തിന്റെ കെ. സുരേഷ്‌കുമാര്‍ സൃഷ്ടിച്ച 2:06.88 സെക്കന്‍ഡിന്റെ മീറ്റ് റെക്കോഡും സാജന്‍ തിരുത്തി.

100 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ, 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ എന്നിവയില്‍ വ്യക്തിഗത സ്വര്‍ണം നേടിയ സാജന്‍ 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേ സ്വര്‍ണം നേടിയ ടീമിലും അംഗമായിരുന്നു. കൂടാതെ 200 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ വെള്ളിയും നേടിയാണ് സാജന്‍ കേരളത്തിന്റെ അഭിമാന താരമായത്.

 

ദേശീയ ഗെയിംസ് റോവിങ്ങില്‍ വനിതകളുടെ 500 മീറ്റര്‍ സിംഗിള്‍ സ്‌കള്‍സ് റോവിങ്ങില്‍ ഡിറ്റിമോള്‍ വര്‍ഗീസും വനിതകളുടെ കോക്‌സ്‌ലെസ് ഫോര്‍ 500 മീറ്ററില്‍ എ. അശ്വനി, നിമ്മി തോമസ്, അഞ്ജലി രാജ്, ഹണി ജോസഫ് എന്നിവരടങ്ങിയ ടീം സ്വര്‍ണം നേടി.ഇതോടെ ഗെയിംസിലെ കേരളത്തിന്റെ സ്വര്‍ണസമ്പാദ്യം ഒന്‍പതായി. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് കേരളം രണ്ട് സ്വര്‍ണം സ്വന്തമാക്കിയത്.

 

കേരളത്തിന് ഇന്ന് മൊത്തം ആറ് ഫൈനലാണുള്ളത്. ഡിറ്റിമോള്‍ നേരത്തെ സിംഗിള്‍ സ്‌കള്‍സ് 2000 മീറ്ററിലും താര കുര്യനൊപ്പം 2000 മീറ്റര്‍ ഡബിള്‍ സ്‌കള്‍സിലും വെള്ളി നേടിയിരുന്നു.