ലാലിസം അവതരിപ്പിച്ചതിന്‌ മോഹന്‍ലാലിന് നല്‍കിയ പണം തിരിച്ചുവാങ്ങേണ്‌ടെന്ന് സര്‍ക്കാര്‍

single-img
4 February 2015

mohanlal01_1024x768_2155_420x315സര്‍ക്കാരിന്റെ അന്തസിന് ചേര്‍ന്നതല്ലാത്തതിനാല്‍ ലാലിസത്തിന്റെ പണം മോഹന്‍ലാലിനോട് തിരിച്ചുവാങ്ങേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസമാണ് വിവാദങ്ങളെ തുടര്‍ന്ന് ലാലിസത്തിന് വാങ്ങിയ 1.64 കോടി രൂപ സര്‍ക്കാരിന് മടക്കി നല്കുമെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ തീരുമാനത്തെപ്പറ്റി മോഹന്‍ലാല പ്രതികരിച്ചിട്ടില്ല.

ഗെയിംസിനെതിരേ വിമര്‍ശനം ഉന്നയിച്ച ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ മന്ത്രിസഭായോഗത്തില്‍ കായികവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഞ്ഞടിച്ചു. ചീഫ് സെക്രട്ടറിയെ പരസ്യമായി ശാസിക്കണമെന്നും ഇനി മാധ്യമങ്ങളെ കാണുന്നതിന് മുഖ്യമന്ത്രി അടക്കമുള്ള ബന്ധപ്പെട്ടവരുടെ അനുവാദം വാങ്ങിയിരിക്കണമെന്നും മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ചീഫ് സെക്രട്ടറിയുടെ നിലപാടുകളെ മുഖ്യമന്ത്രിയും കുറ്റപ്പെടുത്തി.