മതസാഹോദര്യം ഊട്ടിയുറപ്പിച്ച് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം; വടക്കുംനാഥക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് നൃത്തപരിപാടി അവതരിപ്പിക്കുന്നത് മുസ്ലീം ദമ്പതിമാരായ ബി.കെ ഷഫീക്കുദ്ദീനും ഷബാന ഷഫീക്കുദ്ദീനും

single-img
4 February 2015

VadakkumnathanTempleമതസാഹോദര്യം ഊട്ടിയുറപ്പിച്ച് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം. വടക്കുംനാഥക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഇത്തവണ നൃത്തപരിപാടി അവതരിപ്പിക്കുന്നത് മുസ്ലീം ദമ്പതിമാരും നര്‍ത്തകരുമായ ബി.കെ ഷഫീക്കുദ്ദീനും അദ്ദേഹത്തിന്റെ ഭാര്യ ഷബാന ഷഫീക്കുദ്ദീനുമാണ്. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 14നാണ് പരിപാടി.

കഴിഞ്ഞ വര്‍ഷം ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ സ്റ്റീഫന്‍ ദേവസിയുടെ ഫ്യൂന്‍ മ്യൂസിക് പ്രോഗ്രാമായിരുന്നു അവതരിപ്പിച്ചിരുന്നത്. ഭരതനാട്യത്തില്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഷഫീക്കുദ്ദീന്‍ ഇന്ത്യയ്ക്ക് പുറമെ ജര്‍മനി, യു.കെ, യു.എസ് എന്നിവിടങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കലാരംഗത്തു നിന്നുള്ള നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. തമിഴ്‌നാട് ഭാരതിദാസന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡാന്‍സില്‍ ഡിപ്ലോമ നേടിയ ഷബാന കലാമണ്ഡലം ഹസ്‌നബാനുവിന്റെ പുത്രിയാണ്.