ജീവിതശൈലി മാറ്റിയില്ലെങ്കില്‍ അര്‍ബുദം നിങ്ങളെയും തേടിയെത്താം, ആശങ്കസമ്മാനിച്ച് കേരളത്തില്‍ അര്‍ബുദരോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന

single-img
4 February 2015

IndiaTvc32282_cancer-disease-women അര്‍ബുദം എന്നു കേള്‍ക്കുമ്പോള്‍ മനസ്സ് തളരാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. എന്നാല്‍ ആരോഗ്യമേഖലയില്‍ ഏറെ നേട്ടങ്ങള്‍ കൊയ്ത കേരളത്തില്‍ അര്‍ബുദരോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ആശങ്ക ഇരട്ടിയാവുകയാണ്. പുതിയ കണക്കുകളനുസരിച്ച് കേരളത്തില്‍ അര്‍ബുദരോഗികളുടെ എണ്ണം ആശങ്കാജനകമാംവിധം വര്‍ദ്ധിച്ചിരിക്കുകയാണ്.

 

 

ഒരു വര്‍ഷം അരലക്ഷം പേരാണ് പുതിയതായി ക്യാന്‍സര്‍ രോഗ ചികില്‍സ തേടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുരുഷന്മാരില്‍ വായിലെ അര്‍ബുദവും സ്ത്രീകളില്‍ സ്തന,ശര്‍ഭാശയ അര്‍ബുദവും കൂടുന്നതായാണ് കണക്കുകള്‍ . 100 രോഗികളില്‍ 40 പേര്‍ക്കും രോഗം പിടിപെട്ടത് പുകയില വ!ഴിയാണെന്നും വിദഗ്ധര്‍ പറയുന്നു . നിലവില്‍ ഒന്നരലക്ഷത്തിലേറെ അര്‍ബുദരോഗികളുള്ള കേരളത്തില്‍ ഒരു വര്‍ഷം പുതിയതായി റജിസ്റ്റര്‍ ചെയ്യുന്ന ക്യാന്‍സര്‍ രോഗികളുടെ എണ്ണം 50000ത്തിലേറെയാണ് .

 

 

അതേസമയം ബോധവല്‍കരണപ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയില്‍ കേരളത്തില്‍ നടക്കുന്നതായും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജീവിതശൈലികളില്‍ മാറ്റം വരുത്തിയാല്‍ രോഗം ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സംസ്ഥാനത്ത് അര്‍ബുദരോഗ ചികില്‍സക്കായി സംസ്ഥാന സര്‍ക്കാര്‍ സുകൃതം പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട് . ഈ പദ്ധതിയിലൂടെ ബി പി എല്‍ വിഭാഗത്തില്‍പെട്ട രോഗികള്‍ക്ക് തികച്ചും സൗജന്യ ചികില്‍സ ഉറപ്പാക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍.