തെലങ്കാനയില്‍ നിന്നുമെത്തുന്ന ഭക്തര്‍ക്ക് ശബരിമലയില്‍ തെലുങ്കാന ഭവന്‍ നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ സ്ഥലം നല്‍കിയ കേരളത്തിന് പ്രത്യുപകാരമായി ഹൈദരാബാദില്‍ കേരളഭവന്‍ നിര്‍മ്മിക്കാന്‍ തെലങ്കാനയുടെ വക ഒരു ഏക്കര്‍ ഭൂമിയും ഒരു കോടി രൂപയും

single-img
3 February 2015

telanganaഹൈദരാബാദില്‍ കേരളഭവന്‍ നിര്‍മിക്കാന്‍ ഒരേക്കര്‍ സ്ഥലവും ഒരു കോടി രൂപയും നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ടി.എസ്. ചന്ദ്രശേഖരറാവു പ്രഖ്യാപിച്ചു. തെലുങ്കാനയില്‍ നിന്നുമെത്തുന്ന ഭക്തര്‍ക്ക് ശബരിമലയില്‍ തെലുങ്കാന ഭവന്‍ നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ സ്ഥലം നല്‍കിയ കേരളത്തിന് പ്രത്യുപകാരമായാണ് കേരളഭവനിനായി മുഖ്യമന്ത്രിയുടെ ഭൂമിയും തുകയും സംഭാവന.

കോണ്‍ഫെഡറേഷന്‍ ഓഫ് തെലങ്കാന റീജിയന്‍ മലയാളി അസാസിയേഷന്‍ സംഘടിപ്പിച്ച കേരളീയം 2015 എന്ന പരിപാടി ഉഒദ്ഘാടനം ചെയ്യവേയാണ് കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫിന്റെ സാന്നിദ്ധ്യത്തില്‍ തെലങ്കാന മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ഹൈദരാബാദ് നഗരത്തിലാണ് ഒരേക്കര്‍ സ്ഥലം അനുവദിക്കുക. തെലങ്കാന ഉള്‍പ്പെടെയുളള ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്ക് ശബരിമലയില്‍ തീര്‍ഥാടന കേന്ദ്രം നിര്‍മിക്കാന്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിക്കുമെന്നു കേരള മുഖ്യമന്ത്രി തെലങ്കാന മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെലങ്കാന മുഖ്യമന്ത്രിയുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലാണ് കേരള ഹൗസുകളുളളത്.