തെരുവില്‍ ജീവിക്കുന്ന നായ്ക്കളെ കൊല്ലുന്നതിന് സുപ്രീംകോടതി വിലക്ക്

single-img
3 February 2015

Dogsതെരുവില്‍ അലഞ്ഞു തിരിയുന്ന നായ്ക്കളെ പൊതുശല്യമെന്നാരോപിച്ചു കൊന്നുകളയണമെന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാദത്തിനെതിരെ സുപ്രീകോടതിയുടെ വിധി. നായ്ക്കള്‍ ചരിത്രാതീത കാലം മുതലേ മനുഷ്യന്റെ സന്തത സഹചാരിയാണെന്ന പ്രസ്താവന ഉദ്ധരിച്ചുകൊണ്ടാണ് പീപ്പിള്‍ ഫോര്‍ എലിമിനേഷന്‍ ഓഫ് സ്‌ട്രേ ആനിമല്‍സ് എന്ന സംഘടന നല്‍കിയ ഹര്‍ജിയില്‍ കോടതി വിധി പറഞ്ഞത്.

നായ്ക്കള്‍ക്കു വേണ്ടി വാദിക്കാന്‍ ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിലെ അംഗമായ മുതിര്‍ന്ന അഭിഭാഷകന്‍ ആനന്ദ് ഗ്രോവറാണ് എത്തിയത്. ജസ്റ്റീസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി. പന്ത് എന്നിവരാണ് വാദം കേട്ടത്. . 2014ല്‍ തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടു നിരോധിച്ച സുപ്രീം കോടതി വിധിയുടെ പരിധിക്കകത്ത് തെരുവു നായ്ക്കളുടെ ജീവിക്കാനുള്ള അവകാശവും പെടുമെന്ന് ആനന്ദ് ഗ്രോവര്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു.