ഇനിമുതല്‍ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ടിക്കറ്റ് വീട്ടിലെത്തിയിട്ട് പണം നല്‍കിയാല്‍ മതി

single-img
3 February 2015

trainഇനിമുതല്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ടിക്കറ്റ് വീട്ടിലെത്തും. യാത്രാ ടിക്കറ്റ് കൈയില്‍ കിട്ടിയിട്ട് പണം കൊടുത്താല്‍ മതിയാകുന്ന കാഷ് ഓണ്‍ ഡെലിവറി സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ പുതുതായി നടപ്പില്‍ വരുത്തിയിരിക്കുന്നത്.

ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റ് കൈയില്‍ ലഭിക്കുന്ന സമയത്ത് പണം നല്‍കുന്ന സംവിധാനം പരീക്ഷണടിസ്ഥാനത്തില്‍ രാജ്യത്തെ 200 നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തുന്നത്. ക്രെഡിറ്റ്‌ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്കും ഇന്റര്‍നെറ്റ് ബാങ്കിങ്ങ് ഇല്ലാത്തവരേയുമാണ് ഈ സംവിധാനത്തിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്.

ട്രയിന്‍ യാത്രയ്ക്ക് അഞ്ച് ദിവസം മുമ്പ് വരെ കാഷ് ഓണ്‍ ഡെലിവറി വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെന്നാണ് റെയില്‍വേ അറിയിച്ചിട്ടുള്ളത്. 40 രൂപ ഓരോ സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റിനും 60 രൂപ എസി ക്ലാസ് ടിക്കറ്റിനും ഈ സംവിധാനം ഉപയോഗിക്കുന്നതിന് അധിക ചാര്‍ജ്ജ് നല്‍കണം.