ഇന്ത്യ-അമേരിക്ക അടുക്കുന്നതില്‍ ചൈന അസ്വസ്‌ഥരാകേണ്ട- ബരാക്‌ ഒബാമ

single-img
2 February 2015

obamaവാഷിംഗ്‌ടണ്‍ : ഇന്ത്യ-അമേരിക്ക അടുക്കുന്നതില്‍ ചൈന അസ്വസ്‌ഥരാകേണ്ടതില്ലെന്ന്‌ യുഎസ് പ്രസിഡന്റ്‌ ബരാക്‌ ഒബാമ. തന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ചൈന പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഒബാമ വ്യക്‌തമാക്കിയത്‌.

ഇന്ത്യയുമായി യു.എസിന്‌ അടുത്ത ബന്ധമാണ്‌ ഉള്ളത്‌ കാരണം ഇന്ത്യയും യുഎസും ജനാധിപത്യ രാജ്യങ്ങളാണ്‌. കൂടാതെ പല നയതന്ത്ര കാര്യങ്ങളിലും തുറന്ന ചര്‍ച്ചയ്‌ക്ക് വേദിയുണ്ടാകുന്നു എന്നതും ഇതില്‍ പ്രധാനം. ഇക്കാര്യങ്ങളില്‍ ചൈനയുടെ ഭരണ സംവിധാനം വളരെ വ്യത്യസ്‌തമാണ്‌. എന്നാല്‍, തന്റെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച്‌ ചൈനീസ്‌ സര്‍ക്കാര്‍ നടത്തിയ പ്രസ്‌താവനകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ നവംബറില്‍ താന്‍ നടത്തിയ ചൈന സന്ദര്‍ശനത്തെക്കുറിച്ചും ഒബാമ അഭിമുഖത്തില്‍ പരാമര്‍ശിച്ചു. ചൈനീസ്‌ പ്രസിഡന്റ്‌ സി ജിന്‍പിങ്ങുമായുള്ള ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നു. സമാധാനത്തിലധിഷ്‌ഠിതമായ ചൈനയുടെ വളര്‍ച്ചയില്‍ താല്‍പര്യമുള്ളവരാണ്‌ യുഎസ്‌ എന്നും ഒബാമ പറഞ്ഞു. എന്നാല്‍, മറ്റുള്ളവര്‍ക്ക്‌ നഷ്‌ടം വരുത്തി നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ചൈനയുടെ രീതികളോടാണ്‌ എതിര്‍പ്പെന്നും വളര്‍ച്ച ഒരിക്കലും മറ്റുള്ളവരുടെ തളര്‍ച്ചയുടെ മേലാകരുതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.