കോണ്‍ഗ്രസിനെതിരെ തേച്ചുമിനുക്കിയ ആയുധങ്ങളുമായി നരേന്ദ്രമോദി; 3325 പേര്‍ കൊല്ലപ്പെട്ട സിക്ക്‌വിരുദ്ധ കലാപം ബി.ജെ.പി സര്‍ക്കാര്‍ പുനരന്വേഷിക്കുന്നു

single-img
2 February 2015

sikh riot daryaganjഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം സിക്ക് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പുനരന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കുന്ന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. സിക്ക് വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് ജി.പി. മാഥുര്‍ അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

അകാലിദളിന്റെ ആവശ്യത്തെത്തുടര്‍ന്നാണു കമ്മിറ്റി രൂപീകരിച്ചത്. മാഥുര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് നടപടി എടുക്കാനും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വീണ്ടും കത്തയച്ചിട്ടുണ്ട്.

അംഗരക്ഷകരുടെ വെടിയേറ്റ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മരിച്ചതിനെത്തുടര്‍ന്ന് 1984ല്‍ സിക്ക് വിഭാഗത്തിനെതിരേ ഉണ്ടായ കലാപത്തില്‍ 3325 പേരാണു കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ മാത്രം 2733 പേര്‍ മരിച്ചു. ഇതു സംബന്ധിച്ച് 225 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.