മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര വോട്ടെടുപ്പില്‍ ഡിഐജി പി. വിജയന്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെ മറികടന്ന്‌ മുന്നിലെത്തി: വോട്ടെടുപ്പ് 11 വരെ

single-img
2 February 2015

P Vijayanസംസ്ഥാന ഇന്റലിജന്‍സ് ഡിഐജി പി. വിജയന്‍ സിഎന്‍എന്‍ – ഐബിഎന്‍ വാര്‍ത്താ ചാനലിന്റെ മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെമറികടന്ന് മുന്നിലെത്തി. എന്നാല്‍ ഇന്നലെ അവസാനിരുന്ന വോട്ടെടുപ്പു 11 വരെ നീട്ടുകയാണെന്നു ചാനല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍, ഒന്നാം സ്ഥാനത്തുള്ള വിജയനു 43% വോട്ടുണ്ട്. ചന്ദ്രശേഖര റാവുവിന് 28 ശതമാനവും. പ്രവാസികളില്‍ നിന്നും ലഭിച്ച വോട്ടുകളാണു വിജയനെ മുന്നിലെത്തിച്ചത്.