എം.പിയാകാന്‍ തനിക്ക് ആത്മവിശ്വാസം പകര്‍ന്നത് സ്‌കൂള്‍ വിദ്യാഭ്യാസക്കാലത്ത് കാണിച്ചിട്ടുള്ള തട്ടിപ്പുകളാണെന്ന് ഇന്നസെന്റ്

single-img
2 February 2015

Innocentസ്‌കൂള്‍ വിദ്യാഭ്യാസക്കാലത്ത് ക്ലാസ് ടീച്ചര്‍ കറന്റ് ബില്ല് അടയ്ക്കാനും പേപ്പര്‍ വാങ്ങാനും തന്ന അഞ്ചു രൂപയില്‍നിന്ന് 25 പൈസ വീതം അടിച്ചുമാറ്റിയ തട്ടിപ്പാണ് തനിക്ക് എംപിയാകാനുള്ള ആത്മവിശ്വാസം നല്‍കിയതെന്ന ഇന്നസെന്റ് എംപി. പക്ഷേ എംപിയായാല്‍ ആരെങ്കിലുമൊക്കൊ പൈസ കൊണ്ടുതരും എന്നു കരുതിയിരുന്ന താന്‍ എട്ടു മാസമായി അത്തരത്തില്‍ ആരെയും കണ്ടില്ലെന്നും ഇനി ആരെങ്കിലും പൈസ തന്നാലും താന്‍ ആരോടും പറയില്ലെന്നും കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റി സംഘടിപ്പിച്ച കാന്‍സര്‍രോഗബാധിതരുടെയും രോഗം ഭേദമായവരുടെയും ഒത്തുചേരലില്‍ തമാശരൂപേണ ിന്നസെന്റ് പറഞ്ഞപ്പോള്‍ വേദനകള്‍ക്കിടയിലും ശ്രോതാക്കള്‍ പൊട്ടിച്ചിരിച്ചു.

കാന്‍സര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകരായ പരമേശ്വരന്‍മാരെ ചടങ്ങില്‍ ആദരിച്ചു. കാന്‍സര്‍ രോഗബാധിതരുടെ കലാപരിപാടികള്‍ സംഗമത്തിന് മിഴിവേകി. ചലച്ചിത്രതാരങ്ങളായ മുകേഷ്, സുരേഷ് കൃഷ്ണ, പിന്നണി ഗായകന്‍ റെജു ജോസഫ്, ഇന്നസെന്റിന്റെ ഭാര്യ ആലീസ്, അവതാരക ശ്രീലക്ഷ്മി, കീബോര്‍ഡ് പ്ലേയര്‍ കണ്ണന്‍, ഡോ.വി.പി ഗംഗാധരന്‍, ഡോ. ചിത്രതാര, മഞ്ജുവാര്യരുടെ മാതാപിതാക്കള്‍ എന്നിവരും സംഗമത്തിനെത്തിയിരുന്നു.