സുനന്ദയുടെ ദുബായിലെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ തേടി അന്വേഷണസംഘം, മകന്‍ ശിവ്‌മേനോനെ ചോദ്യം ചെയ്‌തേക്കും

single-img
1 February 2015

1390364890sunanda-shivന്യൂഡല്‍ഹി:സുനന്ദ പുഷ്‌കര്‍ കൊലക്കേസില്‍ മകന്‍ ശിവ്‌മേനോനെ അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും. ദുബായിലെ സുനന്ദയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചായിരിക്കും ചോദ്യം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ മൊഴിയെടുത്തിരുന്നു.

 

 

സുനന്ദയുടേത് പൊടുന്നനേയുള്ള അസ്വാഭാവിക മരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ മരണം എങ്ങനെയാണ് സംഭവിച്ചതെന്നോ എപ്പോഴാണ് സംഭവിച്ചതെന്നോ വ്യക്തമല്ല.

 

 

ശശി തരൂരും സുനന്ദയും തമ്മില്‍ നിരന്തരം വഴക്ക് ഉണ്ടാകാറുണ്ടായിരുന്നതായി തരൂരിന്റെ സഹായി പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സുനന്ദയുടെയും തരൂരിന്റെയും കുടുംബബന്ധത്തില്‍ പാക് മാധ്യമപ്രവര്‍ത്തകയായ മെഹര്‍ തരാരിനെ ചൊല്ലി ദീര്‍ഘനാളുകളായി അസ്വാരസ്യം ഉണ്ടായിരുന്നതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

 

 

വിഷം അകത്ത് ചെന്നായിരുന്നു മരണം എന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. മരണം അസ്വാഭാവികമായിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ടതാണെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കിയിരുന്നു. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ വിഎസ് ബാസിയാണ് കൊലപാതകമാണെന്ന് സ്ഥിരികരിച്ചത്. കൊലക്കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.