ലാലിസം വെറുപ്പിച്ചോ?ഗെയിംസ് വേദിയിലെ മോഹന്‍ലാലിന്റെ ലാലിസത്തിനെതിരെ സോഷ്യൽ മീഡിയകളിൽ പരിഹാസം

single-img
1 February 2015

DSC_0299സംഗീതസംവിധായകൻ രതീഷ് വേഗയ്ക്കൊപ്പം സൂപ്പർ താരം മോഹൻ ലാലും ഒത്ത് ചേർന്ന് രൂപീകരിച്ച ലാലിസം ബാൻഡിന്റെ ദേശീയ ഗെയിംസ് വേദിയിലെ പ്രകടനത്തിനെതിരെ സോഷ്യൽ മീഡിയയുടെ പരിഹാസം.മോഹൻലാലിനൊപ്പം ഉദിത് നാരായണന്‍, ഹരിഹരന്‍, എം.ജി. ശ്രീകുമാര്‍, സുജാത,അല്‍ക്കാ യാഗ്നിക്ക് തുടങ്ങിയവരായിരുന്നു ഗാനങ്ങൾ ആലപിച്ചത്. ദേശീയ ഗെയിംസിന്‍െറ ഉദ്ഘാടന ചടങ്ങില്‍ ‘ലാലിസം’ അവതരിപ്പിക്കുന്നതിനായി രണ്ട് കോടി വാങ്ങിയത് നേരത്തെ വിവാദമായിരുന്നു.

 

DSC_0324ഫേസ്ബുക്കിലാണു ലാലിസത്തിനെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായത്.

 

നേരത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തി കേരളത്തിന്റെ ഒളിംപ്യന്മാരായ പി.ടി.ഉഷയും അഞ്ജു ബോബി ജോര്‍ജും ചേര്‍ന്നാണു ഗെയിംസ് ദീപത്തിന് തിരികൊളുത്തിയത്. സച്ചിനാണു ഇരുവർക്കും ദീപശിഖ കൈമാറിയത്. കേന്ദ്ര നഗരാസൂത്രണ വകുപ്പ്മന്ത്രി വെങ്കയ്യ നായിഡു ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.

 

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വാഗതം ആശംസിച്ചു. കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ് സേനോവാള്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് രാമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ധനമന്ത്രി കെ. എം.മാണി, വ്യവസായവകുപ്പ്മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

 

ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെയും സംഘത്തിന്റെയും മേളപ്പെരുക്കത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്.