ചര്‍ച്ചകളെല്ലാം വെറുതെയായി, ബന്ദിയാക്കിയ രണ്ടാമത്തെ ജാപ്പനീസ് പൗരനെയും ഐഎസ് ഭീകരര്‍ കൊലപ്പെടുത്തി

single-img
1 February 2015

unnamQSAEWedലോകത്തിന് മുമ്പില്‍ ഐഎസ് തങ്ങളുടെ ക്രൂരമുഖം ഒരിക്കല്‍കൂടി കാട്ടികൊടുത്തു. മോചനശ്രമത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ബന്ദിയാക്കിയ രണ്ടാമത്തെ ജാപ്പനീസ് പൗരനെയും ഐഎസ് ഭീകരര്‍ തലയറുത്ത് കൊലപ്പെടുത്തി. തലയറുക്കുന്ന ഭീകരദൃശ്യങ്ങളും ഐഎസ് പുറത്തുവിട്ടു. ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായ കെന്‍ജി ഗോട്ടോയെ ആണ് കൊല്ലപ്പെട്ടത്.

 

 

സൈനിക കരാറുകാരനായ ജപ്പാനീസ് പൗരന്‍ ഹരുന യുകാവയെ കൊലപെടുത്തി ഒരാഴ്ച പിന്നിടും മുമ്പാണ് രണ്ടാമത്തെ ബന്ദിയെയും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദികള്‍ ക്രൂരമായി കൊലപെടുത്തിയത്.

 

 

ഒക്ടോബറില്‍ സിറിയയിലെ വിമത കലാപം റിപ്പോര്‍ട്ട് ചെയ്യാനാണ് കെന്‍ജി കോട്ടോ സിറിയയിലെത്തിയത്. അവിടെ വച്ചാണ് ഭീകരര്‍ കോട്ടോയെ തട്ടികൊണ്ട് പോയി ബന്ദിയാക്കിയത്. കോട്ടെയെ മോചിപ്പിക്കാന്‍ ജോര്‍ദ്ദാനുമായി ചേര്‍ന്ന് ജപ്പാന്‍ ചര്‍ച്ച നടത്തുന്നതിടെയാണ് കൊലപാതക വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. അതേസമയം വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ജാപ്പനീസ് അധികൃതര്‍ വ്യക്തമാക്കി.