തോറ്റ് തോറ്റ് തുന്നമ്പാടി ടീം ഇന്ത്യ; ധോണിക്കെതിരെ മുറവിളിയുമായി സുനില്‍ ഗവാസ്‌ക്കര്‍

single-img
31 January 2015

dhoniത്രിരാഷ്ട്ര കപ്പ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി സുനില്‍ ഗവാസ്‌ക്കര്‍. ക്യാപ്റ്റന്‍ ധോണിയുടെ ആശയദാരിദ്ര്യം ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നിഴലിച്ചതായി സുനില്‍ ഗവാസ്‌ക്കര്‍ പറഞ്ഞു.

മത്സരത്തില്‍ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത സ്റ്റ്യുവര്‍ട്ട് ബിന്നിയ്ക്ക്(8 ഓവറില്‍ 3/33) മുഴുവന്‍ ഓവറുകളും എറിയാന്‍ അവസരം നല്‍കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് സുനില്‍ ഗവാസ്‌ക്കര്‍ ധോണിയ്‌ക്കെതിരെ പ്രതികരിച്ചത്. മത്സരത്തിലുടനീളം ധോണിയ്ക്ക് ആശയ ദാരിദ്ര്യമനുഭവപ്പെട്ടതായി തോന്നുന്നു. അദ്ദേഹം പറഞ്ഞു.

ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരമായാണ് കഴിഞ്ഞ ടൂര്‍ണമെന്റിനെ താന്‍ കാണുന്നതെന്ന് സുനില്‍ ഗവാസ്‌ക്കര്‍ പറഞ്ഞു. അതേസമയം ലോകകപ്പില്‍ ഇന്ത്യ തിരിച്ചുവരുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.