പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെന്നിനെ കുറിച്ച് വാർത്ത നൽകി; ദൂരദർശൻ ഉദ്യോഗസ്ഥനെ ആൻഡമാനിലേക്ക് സ്ഥലം മാറ്റി

single-img
31 January 2015

yashoda-benഅഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ യശോദ ബെന്നിനെ കുറിച്ച് വാർത്ത നൽകിയ ദൂരദർശൻ ഉദ്യോഗസ്ഥനെ ആൻഡമാനിലേക്ക് സ്ഥലം മാറ്റി. അഹമ്മദാബാദ് ദൂരദർശൻ കേന്ദ്രത്തിലെ അസിസ്റ്റൻറ് ഡയറക്ടറായ വി.എം വനോളിനെയാണ് സ്ഥലം മാറ്റിയത്.

പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയിൽ തനിക്ക് ഏർപ്പെടുത്തിയ പ്രത്യേക സംരക്ഷണം സംബന്ധിച്ച വിശദാംശങ്ങൾ തേടി യശേദ ബെൻ ഗുജറാത്ത് പോലീസിനെ സമീപിച്ചിരുന്നു. ഈ സംഭവത്തെ ജനുവരി ഒന്നിലെ വാർത്ത ബുള്ളറ്റിനിൽ വനോൾ ഉൾപ്പെടുത്തിയിരുന്നു.

തുടർന്ന് വാർത്തയുടെ വിശദാംശങ്ങൾ തേടി വാർത്താവിനിമയ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അഹമ്മദാബാദ് ദൂരദർശൻ കേന്ദ്രവുമായി ബന്ധപ്പെട്ടു. വനോൾ ഉൾപ്പെടെ മൂന്ന് അസിസ്റ്റൻറ് ഡയറക്ടർമാരാണ് വാർത്ത നൽകിയതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നത്.