ദിലീപും മഞ്ജുവാര്യരും വിവാഹമോചിതരായി

single-img
31 January 2015

dileepകൊച്ചി: ചലച്ചിത്ര താരങ്ങളായ ദിലീപും മഞ്ജുവാര്യരും നിയമപരമായി വേര്‍പിരിഞ്ഞു. ഇവരുടെ വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബകോടതി ശനിയാഴിച്ച അംഗീകരിച്ചു. ഇവര്‍ തമ്മിലുള്ള വിവാഹ മോചനക്കേസില്‍ നടപടിക്രമങ്ങള്‍ ജനവരി 29-ന് തന്നെ പൂര്‍ത്തിയായിരുന്നു.

ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന നിലപാടാണ് കോടതിയെ അറിയിച്ചത്. ഇതോടെ സാങ്കേതികമായി വിവാഹമോചനം പൂര്‍ത്തിയായി. കഴിഞ്ഞവര്‍ഷം ജൂലായ് 24-നാണ് ഇരുവരും വിവാഹമോചന ഹര്‍ജി നല്‍കിയത്. മകളെ ദിലീപിനൊപ്പം വിട്ടുകൊടുക്കാന്‍ മഞ്ജു നേരത്തേ സമ്മതിച്ചിരുന്നു. മകളെ എപ്പോള്‍ വേണമെങ്കിലും വന്നു കാണുന്നതില്‍ നിന്ന് മഞ്ജുവിനെ തടയില്ലെന്ന് ദിലീപും വ്യക്തമാക്കി.