സുന്ദരിയായ ഷാസിയയെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആക്കിയാൽ താൻപോലും വോട്ട് ചെയ്യും – ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

single-img
31 January 2015

kadjuന്യൂഡല്‍ഹി: സുന്ദരിയായ ഷാസിയ ഇല്‍മിയെ കിരണ്‍ബേദിക്ക് പകരം മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആക്കിയാൽ ബി.ജെ.പി ഡല്‍ഹിയില്‍ ഉറപ്പായും ജയിക്കുമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ സോഷ്യൽ മീഡിയ സന്ദേശം വിവാദമാകുന്നു.

ഷാസിയയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ ബിജെപിയുടെ വിജയം സുനിശ്ചിതമാണ്. ക്രൊയേഷ്യയിലേതുപോലെ സൗന്ദര്യമുള്ളവര്‍ക്കാണ് ജനങ്ങള്‍ വോട്ടു ചെയ്യുകയെന്നും. സാധാരണഗതിയില്‍ വോട്ടവകാശം വിനിയോഗിക്കാത്ത താൻ പോലും സുന്ദരിയായ ഷാസിയക്ക് വേണ്ടി വോട്ട് ചെയ്യുമായിരുന്നുവെന്ന് കട്ജു ഫേസ്ബുക്കിൽ കുറിച്ചത്. സംഭവം വിവാദമായതോടെ താന്‍ തമാശയ്ക്കാണ് അപ്രകാരം എഴുതിയതെന്ന വിശദീകരണവുമായി വീണ്ടും ഫേസ്ബുക്കിൽ എത്തിയിരുന്നു.

അത് വെറും തമാശയാണെന്നും തമാശ ആസ്വദിക്കാനുള്ള കഴിവ് വിമര്‍ശകര്‍ ഉണ്ടാക്കിയെടുക്കണമെന്നും കട്ജു പറഞ്ഞു.  ‘തന്നെപ്പോലെ വയസ്സായ ഒരാള്‍ക്ക് ഒരു യുവതിയുടെ സൗന്ദര്യത്തെ പുകഴ്ത്തുന്നതില്‍ എന്താണ് തെറ്റ്? ഒരു പൂവ് ഇഷ്ടപ്പെട്ടാല്‍ ആ പൂവിന്റെ സൗന്ദര്യം ആസ്വദിക്കുകയാണ് താന്‍ ചെയ്യുകയെന്നും പുവ് പറിച്ചെടുക്കാന്‍ ശ്രമിക്കാറില്ലെന്നും. പൂന്തോട്ടത്തില്‍ അതിക്രമിച്ചുകയറാതെ അതിന്റെ ഭംഗി അസ്വദിക്കുക മാത്രമേ താന്‍ ചെയ്യാറുള്ളൂവെന്നും കട്ജു വ്യക്തമാക്കി.

നേരത്തെ ബോളിവുഡ് നടി കത്രീന കെയ്ഫിനെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കണമെന്ന കട്ജുവിന്റെ പോസ്റ്റ് വിവാദമായിരുന്നു.