ഐയുടെ ആദ്യപ്രദര്‍ശനത്തിനിടെ തിരക്കിൽപെട്ട് പരിക്കേറ്റ് ചികില്‍സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

single-img
31 January 2015

Sreekumarവിക്രം നായകനായ ഐ യുടെ ആദ്യപ്രദര്‍ശനത്തിനിടെ തീയറ്ററിലെ തിക്കും തിരക്കിലും പെട്ട് കഴുത്തിന് ക്ഷതമേറ്റ് ചികില്‍സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. കടപ്പാക്കട ധന്യ തീയറ്ററില്‍ ഈ മാസം 14 നായിരുന്നു  സംഭവം. കിളികൊല്ലൂര്‍ സ്വദേശി വിനായകയില്‍ വാടകയ്ക്കു താമസിക്കുന്ന ശ്രീകുമാരന്‍ (52) ആണ് മരിച്ചത്.

ചിത്രത്തിന്റെ റിലീസിങ് ദിവസമുണ്ടായ തിരക്ക് നിയന്ത്രിക്കുന്നതിനിടെ മതിൽ ചാടിക്കടന്ന യുവാവ് ശ്രീകുമാറിന്റെ കഴുത്തിലേക്ക് എടുത്തു ചാടി. നിലത്തു വീണ ശ്രീകുമാറിനെ കൊല്ലത്തെ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി  തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീകുമാര്‍. സിനിമാതാരം സുരേഷ് ഗോപി ശ്രീകുമാറിന്റെ ചികിത്സാ ചിലവിനായി ധനസഹായം നൽകിയിരുന്നു.