മയക്കുമരുന്നുമായി യുവനടന്‍ ഷൈന്‍ ടോം ചാക്കോ പോലീസ് പിടിയിൽ

single-img
31 January 2015

shine-tom-chackoകൊച്ചി: യുവനടന്‍ ഷൈന്‍ ടോം ചാക്കോയെ മയക്കുമരുന്ന് കൈവശം വെച്ചതിന് പോലീസ് അറസ്റ്റു ചെയ്തു. ഷൈനിനോടൊപ്പം അസിസ്റ്റന്റ് ഡയറക്ടറും മൂന്ന് മോഡലുകളുമാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം തൃശൂരിലെ ശോഭാ സിറ്റിയിൽ സെക്യൂരിറ്റി ജീവനക്കാരെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി നിസാമിന്റെ കടവന്ത്രയിലെ ഫ്ലാറ്റിൽ മയക്ക് മരുന്നു ഉപയോഗിക്കുന്നതിനിടെയാണ് പോലീസെത്തിയത്. നാലു സ്ത്രീകളില്‍ ഒരാള്‍ മലയാളിയും മൂന്നുപേര്‍ കര്‍ണാടക സ്വദേശികളുമാണ്.

കഴിഞ്ഞ ദിവസം രാത്രി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് പത്തുലക്ഷം രൂപ വിലവരുന്ന കൊക്കയ്ന്‍ ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയത്.