മാധ്യമങ്ങള്‍ ലക്ഷ്മണരേഖ കടക്കരുത്, ബാര്‍ കോഴയില്‍ കെ.എം മാണിയെ പിന്തുണച്ച് മാര്‍ ജോസഫ് പൗവ്വത്തില്‍

single-img
30 January 2015
powathilബാര്‍ കോഴയില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ രംഗത്ത്. ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മാധ്യമങ്ങളെ വിമര്‍ശിച്ചും കെ.എം മാണിയെ പരോക്ഷമായി പിന്തുണച്ചും പൗവ്വത്തില്‍ ലേഖനം എഴുതിയിരിക്കുന്നത്. മാധ്യമങ്ങള്‍ ലക്ഷ്മണ രേഖ കടക്കരുതെന്ന തലകെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മാധ്യമങ്ങള്‍ വിധിയാളന്മാരായി മാറുന്നത് ശരിയല്ലെന്നാണ് ലേഖനത്തിലൂടെ ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടുന്നത്. തെളിവുകളില്ലാതെ ഒരു മനുഷ്യനെ തുടര്‍ച്ചയായി വേട്ടയാടുന്നതില്‍ എന്തോ അപാകതയുണ്ടെന്നാണ് അവരുടെ അഭിപ്രായമെന്നും ആര്‍ച്ച് ബിഷപ്പ് സൂചിപ്പിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ആര്‍ത്തി കൂടുമ്പോള്‍ പണം വാങ്ങി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും, വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതും പതിവായിരിക്കുന്നു. അഭിപ്രായ ഭിന്നതകളുള്ളവരോട് മാറി മാറി ചോദിച്ച് ചര്‍ച്ചകള്‍ കൊഴുപ്പിക്കുകയും അതുവഴി വിഭാഗീയത വര്‍ധിപ്പിക്കുകയുമാണെന്ന് പൗവ്വത്തില്‍ ആരോപിക്കുന്നു.