വോട്ടിനു നെക്‌ലേസ്?ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിരൺ ബേദി യുവതിക്ക് നെക്‌ലേസ് നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

single-img
30 January 2015

kiran-bedi-kiran-bedi-necklace_650x400_41422587571തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൽഹിയിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദി യുവതിക്ക് നെക്‌ലേസ് നൽകുന്ന ദൃശ്യങ്ങൾ പുറത്ത്. കിഴക്കൻ ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണു ബേദി യുവതിയുടെ കഴുതിൽ നെക്‌ലെസ് ഇട്ടു നൽകിയത്.

കിരൺ ബേദി വോട്ടർമാരെ കൈക്കൂലി കൊടുത്ത് സ്വാധീനിക്കാൻ ശ്രമിക്കുന്നവെന്ന് ആരോപിച്ച് ആംആദ്മി പാർട്ടി രംഗത്തെത്തി. ഫെബ്രുവരി ഏഴിനാണ് ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.ഫെബ്രുവരി 10നു ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരും

 

httpv://www.youtube.com/watch?v=fRyXdSPhyeE