ബോളിവുഡ് സിനിമയില്‍ അഭിനയിച്ചു, ഇമാമിനെ പള്ളി കമ്മറ്റി പുറത്താക്കി

single-img
30 January 2015
unnamfdbedശ്രീനഗര്‍: ബോളിവുഡ് സിനിമ ഹൈദറില്‍ അഭിനയിച്ച ഇമാമിനെ പള്ളിക്കമ്മറ്റി പുറത്താക്കി. ജമ്മുകശ്മീരിലെ ഖാസിഗുണ്ട് ജില്ലയിലെ പള്ളിയില്‍ എട്ട് വര്‍ഷമായി ഇമാമായി പ്രവര്‍ത്തിക്കുന്ന ഗുലാം ഹസ്സന്‍ ഷായെയാണ് പുറത്താക്കിയത്..അതേസമയം, തന്നെ കബളിപ്പിച്ചാണ് സിനിമയില്‍ അഭിനയിപ്പിച്ചതെന്ന് ഗുലാം ഹസ്സന്‍ ഷാ ആരോപിക്കുന്നു. സിനിമയുടെ സംവിധായകനെതിരെയും നിര്‍മാതാവിനെതിരേയും ഷാ നോട്ടീസ് അയച്ചു. ക്ഷമാപണം നടത്തണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഷായുടെ ആവശ്യം.
സിനിമയില്‍ ഒരു വിവാഹ രംഗത്തിലാണ് ഷാ പ്രത്യക്ഷപ്പെടുന്നത്. ഷാഹിദ് കപൂറിനേയും ശ്രദ്ധ കപൂറിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിശാല്‍ ഭരദ്വാജ് ആണ് ഹൈദര്‍ ഒരുക്കിയിരിക്കുന്നത്. വില്യം ഷേക്‌സ്പിയറിന്റെ ഹാംലറ്റിനെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.