രഞ്ജി ട്രോഫി:സഞ്ജുവിന് ഇരട്ട സെഞ്ച്വറി

single-img
30 January 2015

Sanjuസര്‍വ്വീസിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന്റെ സഞ്ജു സാംസണിന് ഇരട്ട സെഞ്ച്വറി. സഞ്ജുവിന്റെ കരിയറിലെ രണ്ടാമത്തെ ഇരട്ട സെഞ്ച്വറിയാണിത്. 264 പന്തുകളിൽ നിന്ന് 207 റൺസാണു സഞ്ജു നേടിയത്.27 ബൗണ്ടറികളും നാല് സിക്‌സുമടക്കമാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

 

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ കേരളം ആറ് വിക്കറ്റിന് 393 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ആറ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗ്രൂപ് സിയില്‍ 13 പോയന്‍േറാടെ അഞ്ചാം സ്ഥാനത്താണ് കേരളം.